മെഡിക്കൽ കോളേജ്: സാമ്പാറിൽ തേരട്ടയെ കണ്ടതിനെത്തുടർന്ന് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് കാന്റീൻ പൂട്ടി.
തിങ്കളാഴ്ച വൈകീട്ടായിരുന്നു ഒരു ജീവനക്കാരന് ദോശയുടെ കൂടെ നൽകിയ സാമ്പാറിൽനിന്ന് തേരട്ടയെ കിട്ടിയത്. സാമ്പാറിൽ തേരട്ട ചത്തുകിടക്കുകയായിരുന്നു.
തുടർന്ന് സംഭവം ആശുപത്രിയധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തി. ചൊവ്വാഴ്ച രാവിലെ സുരക്ഷാവിഭാഗം മേധാവിയും ഹെൽത്ത് ഇൻസ്പെക്ടർമാരും കാന്റീനിലെത്തി പരിശോധന നടത്തി അടയ്ക്കാൻ നിർദേശം നൽകുകയായിരുന്നു.
പരിശോധനയിൽ കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടതിനെത്തുടർന്നാണ് പൂട്ടാൻ നിർദേശിച്ചത്.
കാന്റീൻ വൃത്തിയാക്കിയ ശേഷം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.