ചേർപ്പ്: കോടന്നൂർ ബാർ പാർക്കിങ് പരിസരത്ത് വച്ച് കഴിഞ്ഞ രണ്ടിന് ചേർപ്പ് സ്വദേശിയായ അഖിൽ കൃഷ്ണൻ (36) സഞ്ചരിച്ച ഓട്ടോറിക്ഷ ദേഹത്ത് തട്ടിയതിനെത്തുടർന്ന് ഇദ്ദേഹത്തെ മർദിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിലായി. പള്ളിപ്പുറം പടൂരാൻ വീട്ടിൽ ആദർശ് (19), ചിയാരം കണ്ണംകുളങ്ങര പട്ടാട്ടിൽ വീട്ടിൽ വിവേക് (24) എന്നിവരാണ് അറസ്റ്റിലായത്.വിവേക് കാപ്പ നിയമപ്രകാരം 6 മാസം ജില്ലയിൽ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഗുണ്ടയാണ്. എസ്ഐമാരായ ടി.എൻ.പ്രദീപൻ, സജിബാൽ, ജീവൻ, സിവിൽ പൊലീസ് ഉദ്യോഗസ്‌ഥരായ ഗോകുൽ ദാസ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.