കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം-കുറ്റിച്ചിറ അന്നപൂർണേശ്വരി ശ്രീഭദ്രകാളീക്ഷേത്രത്തിൽ 16 വരെ നടക്കുന്ന പള്ളിവേട്ട ഉത്സവത്തിന് ക്ഷേത്രംതന്ത്രി വിജയൻ കാരുമാത്ര ശാന്തി കൊടിയേറ്റി.
ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ, ക്ഷേത്രസമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ, സെക്രട്ടറി കെ.വി. അജയൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് എ.വി. സുധീഷ് എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച പള്ളിവേട്ട ഉത്സവം ആഘോഷിക്കും.