Wednesday, February 12, 2025
HomeThrissur Newsപുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമ പിടിയിൽ
spot_img

പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമ പിടിയിൽ

തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍നിന്ന് പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമയെ കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി (40) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ ഹാന്‍സാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേച്ചേരി മാര്‍ക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയില്‍ നൂറിലധികം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments