Wednesday, February 12, 2025
HomeEntertainmentചന്തു വീണ്ടും സ്ക്രീനിൽ, ഒരു വടക്കൻ വീരഗാഥ റീറിലീസിന്
spot_img

ചന്തു വീണ്ടും സ്ക്രീനിൽ, ഒരു വടക്കൻ വീരഗാഥ റീറിലീസിന്

എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്ത ക്ലാസിക്ക് മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്ത് 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ഏപ്രിൽ 7ന് എത്തുകയാണ്. ചിത്രം 4K റെസല്യുഷനിൽ ഡോൾബി അറ്റ്മോസ് ക്വാളിറ്റിയിൽ റീസ്റ്റോർ ചെയ്ത് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. പാലേരി മാണിക്യം, വല്യേട്ടൻ, ആവനാഴി ചിത്രങ്ങൾക്ക് ശേഷം റീറിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.

വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവർ ചതിച്ചു കൊന്ന ചതിയൻ ചന്തു എന്ന കഥാപാത്രത്തെ പ്രതിനായക വേഷത്തിൽ നിന്നും നായക വേഷത്തിലേക്ക് എം.ടി വാസുദേവൻ നായർ പറിച്ചു നടുകയായിരുന്നു. ഒരു വടക്കൻ വീരഗാഥയിലൂടെ 1990 ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയെടുത്തിരുന്നു, കൂടാതെ മികച്ച തിരക്കഥയ്ക്കും, പ്രൊഡക്ഷൻ ഡിസൈനിനുമുള്ള ദേശീയ പുരസ്കാരങ്ങളും, മികച്ച സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും ചിത്രം നേടി. 8 പുരസ്‌കാരങ്ങളുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലും ചിത്രം ചരിത്രം സൃഷ്ട്ടിച്ചു.

സിനിമ സംഘടനാ അമ്മയുടെ ഓഫീസിൽ മമ്മൂട്ടിയുടേയും സുരേഷ്‌ഗോപിയുടെയും സാന്നിധ്യത്തിൽ മോഹൻലാൽ ആണ് ചിത്രത്തിന്റെ 4K ട്രെയ്ലർ പുറത്തു വിട്ടത്. ട്രെയ്ലർ ഇതിനകം 2 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിക്കും, സുരേഷ് ഗോപിക്കും ഒപ്പം, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു, ഗീത, മാധവി, ചിത്ര, വിനീത് കുമാർ, ജോമോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments