തൃശൂർ:നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ കൊളാബറേഷനിൽ ന്യൂ ഡൽഹിയിൽ നടന്ന നാഷണൽ മൈക്രോ ഡ്രാമാ ഫെസ്റ്റിവലിൽ ജനഭേരിയുടെ നാടക സംഘത്തിന് പുരസ്‌കാരം. പത്തു മിനിറ്റ് ദൈർഘ്യമുള്ള 30 നാടകങ്ങളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനഭേരി അവതരിപ്പിച്ച ‘ഭൂതക്കണ്ണാടി’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. യദു പ്രസാദ് പാപ്പനാണ് സംവിധായകൻ. സംഗീത സംവിധാനം വൈശാഖ്, ശ്രീഹരി എന്നിവരും ലൈറ്റ് ഡിസൈൻ ഗിരിയും നിർവഹിച്ചു. സ്ത്രീ വേട്ടയ്ക്കായി ഭൂതങ്ങൾ കണ്ണാടിയുമായി ഇറങ്ങുന്നതിൻ്റെ ആവിഷ്‌കാരമാണ് ‘ഭൂതക്കണ്ണാടി’. സഫ് വാൻ, ദേവൻ, ആൽബിൻ, വേദ, വിഷ്ണു ലാൽ എന്നിവരാണ് മറ്റു സംഘാംഗങ്ങൾ. സംവിധായകൻ ഉൾപ്പെടെ എല്ലാവരും അഭിമന്യു വിനയകുമാറിൻ്റെ കീഴിൽ ജനഭേരിയിൽ നാടകം അഭ്യസിക്കുന്നവരാണ്.