തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ വീടിന് തീയിട്ടു. തൃശൂര്‍ വരവൂരിലാണ് സംഭവം. പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശി താരയുടെ മൂത്ത മകനാണ് വീടിന് തീയിട്ടത്. അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന്റെ നോമ്പ് തുറന്നുവിട്ട ശേഷം തീയിടുകയായിരുന്നു. ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ സ്ഥിരം വീട്ടില്‍ വഴക്കിട്ടിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
തീപിടിത്തത്തില്‍ വീട്ടിലെ ഉപകരങ്ങളും പ്രധാനപ്പെട്ട രേഖകളും അടക്കം കത്തി നശിച്ചതായാണ് താര പറയുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഭര്‍ത്താവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മകന്‍ വന്ന് വീടിന് തീയിട്ടതെന്നാണ് താര പറയുന്നത്. ഹോളോ ബ്രിക്‌സും ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച വീടാണ് ഭാഗികമായും കത്തിനശിച്ചത്.
