റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കാത്തതി നാൽ റേഷൻ വിഹിതം ലഭിക്കാതെ ദുരിതത്തിലായിരുന്നു പാറളം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് താമസക്കാരിയായ ചീക്കോടന്‍ ഇട്ടൂലി (85). ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദ്ദേശ പ്രകാരം റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്കുചെയ്യണമെന്ന വ്യവസ്ഥ ഇളവു ചെയ്യുകയും റേഷന്‍ വിഹിതം ലഭ്യമാക്കുന്നതിന് കാര്‍ഡില്‍ പേരു ചേര്‍ത്തു നല്‍കുകയും ചെയ്തു.
ഇട്ടൂലിക്ക് 2022 മെയ് മാസം വരെ ലഭിച്ചിരുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്‍, മസ്റ്ററിങ്ങ് നടത്താന്‍ ആധാര്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ മുടങ്ങിപ്പോയിരുന്നു. കൈരേഖകള്‍ മാഞ്ഞു പോയതിനാലും, ജന്മനാ ഉള്ള വൈകല്യം മൂലം കാഴ്ച നഷ്ടമായതിനാലും ആധാര്‍ കാര്‍ഡ് ലഭ്യമായിരുന്നില്ല. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനും ആധാറിന്റെ പകര്‍പ്പ് വേണം.
ഈ കാരണങ്ങളാൽ ദുരിതപൂർണമായ ഇട്ടൂലിയുടെ ജീവിതത്തിൽ സമാശ്വാസമായിരിക്കുകയാണ് കളക്ടറുടെ തീരുമാനം.
