തൃശൂർ: ഡ്യൂട്ടിയ്ക്കിടെ സ്വകാര്യ ബസ് ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചേലക്കരയ്ക്ക് സമീപമാണ് സംഭവം. കോങ്ങാട്-തൃശൂർ റൂട്ടിൽ ഓടുന്ന കരിപ്പാൽ ബസ്സിലെ കണ്ടക്ടർ വെങ്ങാനെല്ലൂർ മങ്ങാട്ട് വീട്ടിൽ 60 വയസുള്ള രാജഗോപാലനാണ് ബസിൽ കുഴഞ്ഞു വീണ് മരിച്ചത്.
പഴയന്നൂർ വെള്ളാർക്കുളത്ത് ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ കുഴഞ്ഞു വീണത്. ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് രാജഗോപാലൻ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
