Wednesday, January 22, 2025
HomeNATIONALസൈഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം
spot_img

സൈഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം

ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും നിരവധി തവണ കുത്തേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം നൽകി. ഡ്രൈവർ ഭജൻ സിങ് റാണയ്ക്കാണ് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി കാശും പൊന്നാടയും സമ്മാനിച്ചത്. ഭജൻ സിങ് റാണയുടെ ആത്മാർഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് ഫൈസാൻ പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫിന് കുത്തേറ്റത്.

മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ സെയ്ഫിൻ്റെ കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സംഭവത്തിൽ പ്രതിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പിടികൂടിയിരുന്നു.

അന്ന് രാത്രി കാശിനെപ്പറ്റിയുള്ള ചിന്തയൊന്നും എന്‍റെ മനസിൽ വന്നില്ല’; സൈഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം
17 hours ago
auto driver saved saif ali khan
ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും നിരവധി തവണ കുത്തേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000 രൂപ പാരിതോഷികം നൽകി. ഡ്രൈവർ ഭജൻ സിങ് റാണയ്ക്കാണ് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി കാശും പൊന്നാടയും സമ്മാനിച്ചത്. ഭജൻ സിങ് റാണയുടെ ആത്മാർഥ കണ്ടാണ് ഇങ്ങനെയൊരു പാരിതോഷികം നൽകാൻ തീരുമാനിച്ചതെന്ന് ഫൈസാൻ പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫിന് കുത്തേറ്റത്.

മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ സെയ്ഫിൻ്റെ കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സംഭവത്തിൽ പ്രതിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് പിടികൂടിയിരുന്നു.

‘‘ഒന്നും പ്രതീക്ഷിച്ചിട്ടല്ല സെയ്ഫ് അലി ഖാനെ സഹായിച്ചത്. ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുന്നു എന്നേയുള്ളു. ഞാൻ നല്ല കാര്യം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. വീട്ടിൽ എല്ലാവർക്കും എന്നെ ഓർത്ത് അഭിമാനമുണ്ടെന്ന് പറയുന്നു’ – ഇതിൽപരം സന്തോഷമില്ലെന്ന് റാണ പറയുന്നു.

‘പൊലീസ് വിളിച്ചപ്പോൾ ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. ആ സംഭവം നടന്ന ദിവസം വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. സെയ്ഫ് അലി ഖാൻ ചോരയിൽ കുളിച്ചാണല്ലോ എന്റെ വണ്ടിയിൽ കയറിയത്. അപ്പോൾ അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം എന്നുമാത്രമാണ് മനസിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് പൈസയുടെ കാര്യം ആലോചിച്ചില്ല’–മാധ്യമങ്ങളുടെ ചോദ്യത്തിനു അദ്ദേഹം പ്രതികരിച്ചു. അതേ സമയം, സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് താരം ആശുപത്രി വിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments