തൃശൂർ: ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു. ചെറുതുരുത്തി സ്വദേശി രവി(48)യാണ് മരിച്ചത്. ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരെ ട്രെയിൻ തട്ടിയതായാണ് ലോക്കോ പൈലറ്റ് അറിയിച്ചിരുന്നത്. എന്നാൽ ട്രാക്കിനരികിലൂടെ പോയ മറ്റു രണ്ടുപേരെ ലോക്കോ പൈലറ്റ് കണ്ടതാകാമെന്ന് പൊലീസ് പറഞ്ഞു.



