Thursday, February 19, 2026
HomeBREAKING NEWSഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്
spot_img

ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടത്. 10 വർഷം തടവിൽ കൂടുതൽ നൽകരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടു. മൂന്നാം പ്രതിയായ നിർമൽകുമാർ നായർ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.

കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടു.

കഷായത്തിൽ കളനാശിനി കലർത്തിക്കൊന്ന രീതി അപൂർവമാണ്. മാത്രവുമല്ല കൊലക്കുറ്റത്തിന് വധശിക്ഷ നൽകാവുന്നതുമാണ്. ഈ രണ്ട് കാര്യങ്ങൾ മാത്രം കോടതി പരിഗണിച്ചാൽ വർഷങ്ങൾക്ക് ശേഷം വധശിക്ഷക്ക് വിധിക്കുന്ന സ്ത്രീയാവും ഗ്രീഷ്മ

എന്നാൽ 24 വയസ് മാത്രമുള്ള ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും അനുകൂലഘടകമായേക്കും. അങ്ങിനെയെങ്കിൽ വധശിക്ഷ ഒഴിവായേക്കും. ഇതിനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്

വധശിക്ഷം കിട്ടിയില്ലെങ്കിൽ ഇരട്ട ജീവപര്യന്തത്തിൻ്റെ സാധ്യതയാണ് പിന്നീടുള്ളത്. കാരണം ഗ്രീഷ്ടക്കെതിരെ 4. കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊലപാതകം, കൊല്ലാനായി തട്ടിക്കൊണ്ടുപോകൽ, വിഷം കൊടുക്കൽ, കുറ്റകൃത്യം മറച്ചു വെക്കൽ ഇതിൽ കൊലപാതകത്തിനും (IPC 302) കൊല്ലാനായി തട്ടിക്കൊണ്ട പോകലിനും(IPC 364) ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. രണ്ട് കുറ്റത്തിനും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്ന് വിധിച്ചാൽ ഗ്രീഷ്മയെ കാത്തിരിക്കുന്നത് ഇരട്ട ജീവപര്യന്തമാവും. ഇതിനുള്ള സാധ്യതയാണ് നിയമവിദഗിധർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം ഗ്രീഷ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. തുടർന്ന് ഗ്രീഷ്മ കാര്യങ്ങൾ എഴുതിനൽകി. ഗ്രീഷ്ടയെ ചേംബറിനടുത്തേക്ക് വിളിപ്പിച്ച കോടതി, കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

ഇനിയും പഠിക്കണമെന്നും ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നുമായിരുന്നു ഗ്രീഷ്മ കോടതിയോട് പറഞ്ഞത്. 24 വയസ്സേ പ്രായമുള്ളൂ. ഇനിയും പഠിക്കണം. പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവുവേണം. തനിക്ക് മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രിഷ്ട കോടതിയിൽ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

മാത്രം ജീവപര്യന്തവും തട്ടിക്കൊണ്ടു പോകലിനും വിഷം നൽകിയതിനും പത്ത് വർഷം തടവും വിധിച്ച് ശിക്കു ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പറഞ്ഞേക്കാം. അങ്ങനെയെങ്കിൽ ജീവപര്യന്തത്തിൽ ശിക്ഷ ഒതുങ്ങും.

നെയ്യൂർ ക്രിസ്ത്യൻ കോളജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായ ഷാരോണിനെ 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി ചേർത്ത് കടിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്ട്രേട്ട് നി തോമസിന് ഷാരോൺ നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച ഭാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.

ഒക്ടോബർ 14-ന് ഷാരോൺ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്‌മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്‌മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലർത്തിയ കഷായം നൽകി കയ്പ്പ് മാറാൻ ജ്യൂസും നൽകിയിരുന്നു. മുറിയിൽ ഛർദിച്ച ഷാരോൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വഴിയും പലതവണ ഛർദിച്ചു

ക്ഷീണിതനായി വീട്ടിലെത്തിയ ഷാരോൺ പാറശ്ശാല ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി എന്നാൽ പിറ്റേദിവസം വായിൽ വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരൾ, ശ്വാസകോശം അടക്കമുള്ള അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണം സംഭവിച്ചു.

സമൂഹത്തിന് നല്ല സന്ദേശം ലഭിക്കത്തക്കവിധത്തിലുള്ള വിധിപ്രസ്താവം ഈ കേസിൽ കോടതിയിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷൻ അഭിഭാഷകൻ വിനീത് കുമാർ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments