അഴീക്കോട് വീടിന്റെ ഇരുമ്പ് സ്ലൈഡിങ് ഗേറ്റ് തുറക്കുന്നതിനിടെ പിടിത്തം വിട്ട് താഴേക്ക് മറിഞ്ഞു. അരികി ൽ നിന്ന രണ്ടുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
അഴീക്കോട് മാർത്തോമ പള്ളിക്ക് സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് കഴിഞ്ഞദിവസം അപകട മുണ്ടായത് ബിജോയിയുടെ ഓര്യ ഗ്രീഷ്‌മ ഗേറ്റ് തള്ളി തുറക്കുമ്പോൾ മകൻ കെൻസും ഒപ്പമുണ്ടായിരുന്നു. ഗേറ്റ് തുറന്നുമുന്നോട്ടുനടന്ന ഗ്രീഷ്മ പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ നീളമുള്ള ഗേറ്റ് മതിലിൽ നിന്നുള്ള പിടുത്തംവിട്ട് മറിഞ്ഞുവരുന്നതാണ് കണ്ടത്. ഇതോടെ ഓടിച്ചെന്ന് താങ്ങിനിർത്തി അലറി വിളിക്കുകയായി രുന്നു. ഇതിനിടെ ഒച്ചവെച്ച് കുട്ടിയെ സമീപത്തുനിന്ന് മാറ്റുകയും ചെയ്‌തു. ആർക്കും പരിക്കേൽക്കാതെ
രക്ഷപ്പെട്ടെങ്കിലും അപ്രതീക്ഷിതമായുണ്ടായ തലനാരിഴക്ക് വഴിമാറിയ അപകടത്തിൻ്റെ ഞെട്ടലിലാണ് വിട്ടുകാർ