Sunday, December 22, 2024
HomeAnnouncementsനമ്മുടെ ജില്ലയിൽ ഇന്ന് അറിയാൻ
spot_img

നമ്മുടെ ജില്ലയിൽ ഇന്ന് അറിയാൻ

സ്ഥലപ്പാട്ടം അവകാശം ലേലം;കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി കാവ് പുറമ്പോക്കിൽ താൽക്കാലിക കച്ചവടം നടത്തുന്നവരിൽ നിന്നു സ്‌ഥലപ്പാട്ടം പിരിക്കുന്നതിനുള്ള അവകാശം ഇന്ന് 11 ന് മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ പരസ്യമായി ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു.

സെൻട്രൽ സ്കൂൾ കായിക മേള ഇന്ന്:മാള കേരള സെൻട്രൽ സ്‌കൂൾ കായികമേള ഇന്ന് ക്രൈസ്‌റ്റ് കോളജ് ‌സ്റ്റേഡിയത്തിൽ നടക്കുമെന്ന് പ്രോഗ്രാം കൺവീനർ എൻ.എം.ജോർജ്, സിബിഎസ്ഇ ജില്ലാ അത്ലറ്റിക് മീറ്റ് കൺവീനർ ഡോ. ദിനേഷ് ബാബു,
കോകൺവീനർ സി.രാകേഷ് എന്നിവർ അറിയിച്ചു.

നവോദയ വിദ്യാലയം പ്രവേശന പരീക്ഷ:മായന്നൂർ ജവാഹർ നവോദയവിദ്യാലയം ജനുവരി 18നു നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അഡ്മിറ്റ് കാർഡുകൾ www.navodaya.gov.in എന്ന വെബ്സൈറ്റിൽ റജിസ്ട്രേഷൻ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ചു ഡൗൺലോഡ് ചെയ്യാവുന്നതാണ്. 8848365457.

വൈദ്യുതി മുടങ്ങും:മാള അണ്ണല്ലൂർ,കാരൂർ റോഡ്, സ്ഫടികം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി വിതരണം മുടങ്ങും. പൊയ്യ കുഴൂർ, കുത്തിയതോട്, പൊയ്യ,തി എന്നിവിടങ്ങളിൽ ഇന്ന് 10 മുതൽ 2 വരെ വൈദ്യുതി വിതരണം മുടങ്ങും. അന്നമനട അണ്ണാറ, തൈക്കൂട്ടം,വൈന്തല ബോൺമിൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments