തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തിയ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശി സുധീർ(26) ആണ് കസ്റ്റഡിയിലായത്. മുംബൈയിൽ നിന്ന് ആറു ദിവസം സ്കേറ്റ് ചെയ്താണ് ഇയാൾ തൃശ്ശൂരിൽ എത്തിയത്. സുധീർ തന്റെ തലോറിൽ ഉള്ള സഹോദരനെ കാണുന്നതിന് വേണ്ടിയാണ് തൃശ്ശൂരിൽ എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വീണ്ടും നഗരത്തിൽ സ്കേറ്റ് ചെയ്യുന്നതിലൂടെയാണ് ഈസ്റ്റ് പൊലീസ് യുവാവിനെ പിടികൂടിയത്.