തൃപ്രയാർ: നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വീറും വാശിയും അലയടിച്ച നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. സി.പി.എം അംഗം കെ.ബി. ഷൺമുഖന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എ.യു.പി സ്‌കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ ഏഴു മുതൽ ആറു വരെയാണ് വോട്ടെടുപ്പ്. വാർഡിൽ മൊത്തം 1,516 വോട്ടർമാരാണുള്ളത്. ബുധനാഴ്‌ച രാവിലെ 10ന് നാട്ടിക പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും.
എൽ.ഡി.എഫിലെ വി. ശ്രീകുമാർ, യു.ഡി.എഫി ലെ പി. വിനു, ബി.ജെ.പിയിലെ ജ്യോതി ദാസ് എ ന്നിവരാണ് മത്സരരംഗത്ത്. എൽ.ഡി.എഫ് ഭരി ക്കുന്ന പഞ്ചായത്തിൽ നേരത്തെ എൽ.ഡി.എഫി ന് ആറ് അംഗങ്ങളുണ്ടായിരുന്നു. കെ.ബി. ഷൺ മുഖന്റെ നിര്യാണത്തോടെ നിലവിൽ എൽ.ഡി. എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച്, ബി.ജെ.പി മൂ ന്ന് എന്നിങ്ങനെയാണ് കക്ഷിനില.