Thursday, December 12, 2024
HomeCity Newsതൃശ്ശൂരിൽ സ്കൂട്ടറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
spot_img

തൃശ്ശൂരിൽ സ്കൂട്ടറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

പുഴയ്ക്കൽ: കൊട്ടേക്കാട് പള്ളിക്ക് സമീപം സ്കൂട്ടറിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി മുളവനം കവിയത്ത് വീട്ടിൽ ഉദയന്റെ മകൻ വിഷ്ണു (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിന്റെ ഇന്ധന ടാങ്ക് ചോർന്ന് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ റോഡിൽ തെന്നിവീഴുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ ശേഷം വീണ്ടും പ്രവർത്തിപ്പിച്ചതാണ് തീ പിടിക്കാൻ കാരണമായത്. അമ്പതു ശതമാനം പൊള്ളലേറ്റ വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയോടെ മരിച്ചു. സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. അമ്മ: രതി, സഹോദരി: വിധന്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments