കണ്ണനെ കാണാൻ ജനപ്രവാഹം
ഗുരുവായൂർ ഏകാദശി ദിനത്തിൽ കണ്ണനെ ഒരു നോക്കു കാണാൻ ജനസഹസ്രങ്ങൾ എത്തി. ദേവസ്വം ഒരുക്കിയ എല്ലാ സംവി ധാനങ്ങളെയും മറികടക്കുന്നതായി തിരക്ക്. ഉദയാസ്തമയ പൂജ മാറ്റിയിട്ടും ദർശനത്തിന് ഏഴു മണിക്കൂറിലേറെ ക്യു നിൽക്കേണ്ടി വന്നു. വരി നിൽക്കാതെ തൊഴാൻ കഴിയുന്ന 1000 രൂപയുടെ നെയ് വിളക്ക് വഴിപാടിനും തിരക്കായി. കാലത്ത് കാഴ്‌ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ
സ്വർണക്കോലം എഴുന്നള്ളിച്ചു. ഗുരുവായൂർ ശശി മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി. പാർഥസാരഥി ക്ഷേത്രത്തിലേക്ക് കാലത്ത് 6.30ന് ഒരാന മാത്രമായി എഴുന്നള്ളിപ്പിന് പല്ലശന മുരളിയുടെ പഞ്ചവാദ്യം അകമ്പടിയായി.
കൊമ്പൻ ഗോകുൽ കോലമേറ്റി. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് കുനിശേരി അനിയൻമാരാരുടെ പഞ്ചവാദ്യവും സന്ധ്യയ്ക്ക് ഗുരുവായൂർ ഗോപൻ മാരാരുടെ തായമ്പകയും ഉണ്ടായി.
രാത്രി വൈകി വിളക്കെഴുന്ന ള്ളിപ്പ് നടന്നു. ഗീതാദിന സ്മരണ യിൽ പാർഥസാരഥി ക്ഷേത്ര ത്തിൽ നിന്ന് സന്ധ്യയ്ക്ക് രഥം എഴുന്നള്ളിച്ചു. 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം രാ ത്രി സമാപിച്ചു. പ്രസാദ ഊട്ടിൽ 40,000പേർ പങ്കെടുത്തു. അർധ രാത്രി മുതൽ കൂത്തമ്പലത്തിൽ വേദജ്ഞർക്ക് ദ്വാദശിപ്പണ സമർ പ്പണം ആരംഭിച്ചു. ഇന്ന് കാലത്ത് ദ്വാദശി ഊട്ട് നടക്കും. ഇന്ന് രാവി ലെ 9ന് ക്ഷേത്രം അടച്ചാൽ വൈകിട്ട് 3.30ന് മാത്രമേ തുറക്കു