നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി. മണ്ഡലം – ജില്ലാ കോർക്കമ്മറ്റി അംഗങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളിൽ പ്രമുഖരും ഇതര രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടും.
ഫുട്ബോൾ താരം ഐ.എം വിജയൻ, സിപിഐ മുൻ എം.എൽ.എ ഗീത ഗോപി, തൃശൂർ മുൻ മേയർ എം.കെ വർഗീസ് തുടങ്ങിയവരുടെ പേരുകൾ വിവിധ മണ്ഡലങ്ങളിൽ നിർദേശിച്ചു. ബിജെപി നേതാക്കളായ മുൻ ഡിജിപി ജേക്കബ് തോമസിന്റെയും ചലചിത്രതാരം ദേവന്റെയും പേരുകളും മണ്ഡലം – ജില്ലാ കോർക്കമ്മറ്റി യോഗത്തിൽ ഉയർന്നു.ഇന്നലെ തൃശൂരിൽ നടന്ന യോഗത്തിൽ പങ്കെടുത്തതത് ദേശീയ കൌൺസിൽ അംഗം പി.കെ കൃഷ്‌ണദാസും സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനും പങ്കെടുത്തു. ബിജെപി മത്സരിക്കുന്ന 11 മണ്ഡലങ്ങളിൽ നിന്നായി മണ്ഡലം – ജില്ലാ കോർ കമ്മറ്റികൾ നിർദേശിച്ചത് 15 സ്‌താനാർത്ഥികളെയാണ്.
പട്ടികയിൽ നിന്ന് ദേശീയ നേതൃത്വം നടത്തുന്ന ഔട്ടർ സർവ്വേകളും പരിഗണിച്ച് കേന്ദ്ര പാർലമെൻ്റി ബോർഡ് അംഗീകാരം നൽകും.സാധ്യതപട്ടികയിൽ ഇവർ
തൃശൂർ : കെ.കെ അനീഷ് കുമാർ, എം.ടി രമേശ്
ഒല്ലൂർ : ജേക്കബ് തോമസ്, എം കെ വർഗീസ്
നാട്ടിക : ഗീത ഗോപി, ഐ.എം വിജയൻ
പുതുക്കാട് : ദേവൻ, നാഗേഷ്


