Thursday, November 14, 2024
HomeNATIONAL ‘മുഖ്യമന്ത്രിക്കായി വാങ്ങിയ സമൂസ കാണാനില്ല’ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍
spot_img

 ‘മുഖ്യമന്ത്രിക്കായി വാങ്ങിയ സമൂസ കാണാനില്ല’ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍


ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ സിഐഡി അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 21നാണ് വിവാദ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്‌സ് സമൂസകള്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സമൂസകള്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി നോക്കിയപ്പോള്‍ കാണാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത്.

മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഇവ വിതരണം ചെയ്തത് എന്ന് പ്രാഥമി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ ഗൂഢാലോചന ഉണ്ട് എന്നും സര്‍ക്കാര്‍ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും സിഐഡി വിഭാഗം ആരോപിക്കുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

വിഷയത്തില്‍ ബിജെപി പരിഹാസവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും സംസ്ഥാനത്തിന്റെ വികസനത്തില്‍ അല്ലെന്നുമാണ് ബിജെപി പരിഹസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments