Thursday, November 14, 2024
HomeKeralaതെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷിന് വിട
spot_img

തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷിന് വിട

കെ. ബാലചന്ദറിന്റെ പട്ടണപ്രവേശം മുതൽ ഇന്ത്യൻ 2 വരെ 400 ഓളം ചിത്രങ്ങൾ

മലയാളം ഉൾപ്പെടെ 400 റിലേറെ സിനിമകളിൽ അഭിനയിച്ച തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. സംസ്‌കാരം ഞായറാഴ്ച ചെന്നൈയിൽ നടക്കും. ഇന്ത്യൻ 2 വിലാണ് ഒടുവിൽ വേഷമിട്ടത്.

1976ൽ കെ. ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡൽഹി ഗണേഷ് ആദ്യമായി സിനിമയിൽ അരങ്ങേ​റ്റം കുറിക്കുന്നത്.
തമിഴ് സിനിമയിലൂടെ അഭിയന രംഗത്തേക്ക് കടന്നു വന്നതെങ്കിലും ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉൾപ്പെടെ മ​റ്റു വിവിധ ഭാഷകളിലെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഇതിനകം കൈകാര്യം ചെയ്തിട്ടുണ്ട്.

ഗണേശൻ എന്നാണ് പേര്. സിനിമയിലെത്തിയശേഷം കെ ബാലചന്ദർ ആണ് ആദ്യത്തെ പേരുമാറ്റി ഡൽഹി ഗണേശ് എന്ന പേര് നൽകുന്നത്. അവ്വൈ ഷൺമുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലെ അഭിനയ ശ്രദ്ധേയമായിരുന്നു. ധ്രുവം, ദേവാസുരം, ദ സി​റ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ഡൽഹി ഗണേഷിന്റെ മലയാളചിത്രങ്ങൾ. ഡൽഹി ഗണേഷായിരുന്നു ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത്.

1979ൽ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 1994ൽ കലൈമാമണി പുരസ്‌കാരവും കരസ്ഥമാക്കി. വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഗണേഷ് സിനിമാഭിനയത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഡൽഹി ഗണേഷിന്റെ മരണത്തിൽ സിനിമാ രംഗത്തേതുൾപ്പെടെ നിരവധി പ്രമുഖർ അനുശോചിച്ചിട്ടുണ്ട്.

Highlights: Tamil Actor and Dubbing Artist Delhi Ganesh Passed Away

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments