കാഞ്ഞാണി: ഏറെ തിരക്കുള്ള കാഞ്ഞാണി സെന്ററിൽ കെട്ടിടത്തിൻ്റെ ഭിത്തിയിൽ രൂപപ്പെട്ട ഭീമൻ കടന്നൽക്കൂട് കച്ചവടക്കാർക്കും സ്ഥലത്ത് എത്തുന്നവർക്കും ഭീഷണിയാകുന്നു. പോസ്റ്റ് ഓഫി സിന് സമീപമാണ് കടന്നൽക്കൂട് കാണപ്പെട്ടത്. അഞ്ച് അടിയോളം നീളത്തിലാണ് കൂട്. പോസ്റ്റ് ഓഫിസിലും സമീപത്തുള്ള ഹാളിൽ വന്നവർ ക്കും കടന്നലിൻ്റെ കുത്തേറ്റിരുന്നു.
ഇതിനു സമീപം വാഹനം പാർക്കിങ്ങിന് എത്തു ന്നവരും ഭീതിയിലാണ്. കാക്കയോ മറ്റ് കിളികളോ റാഞ്ചുമ്പോൾ കടന്നൽ കൂട്ടം പറന്നു നടക്കുന്ന താണ് ഇതുവഴി പോകുന്നവർക്ക് ഭീഷണിയാണ്.
നേരത്തെ കടന്നലിൻ്റെ കുത്തേറ്റ് കണ്ടശ്ശാംകടവ് പടിയത്ത് വിദ്യാർഥി മരിച്ചിരുന്നു. തൊട്ടടുത്ത ന ടുവിൽക്കരയിൽ രണ്ട് പേരും മരിച്ചിരുന്നു. അപകടരമായ രീതിയിൽ നിൽക്കുന്ന കടന്നൽക്കൂട് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ പറഞ്ഞു.