Monday, December 2, 2024
HomeCity Newsചാവക്കാട്ടെ 37 കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്
spot_img

ചാവക്കാട്ടെ 37 കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്

10 ഏക്കർ ഭൂമിയിൽ അവകാശവാദം

വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട ചാവക്കാട്ടെ 37 കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്. മണ്ണത്തല, ഒരുമനയൂർ, ഒറ്റത്തെങ്ങിന് കിഴക്ക്, ജെ ജെ മാർബിളിന് പടിഞ്ഞാറ്, തങ്ങൾ പടി, പാലയൂർ, ചക്കക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെയാണ് ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയത് . പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്.വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. വിഷയത്തിൽ, നിയമനടപടിയുമായി മുന്നോട്ട്പോകാനാണ് ഇവരുടെ തീരുമാനം.

മുനമ്പത്തിനേതിന് സമാനമായി കുടുംബങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.നേരത്തെ, വയനാട്ടിലും അഞ്ചുപേർക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരുന്നു. മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുൾപ്പെടുന്ന തവിഞ്ഞാൽ തലപ്പുഴയിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments