Thursday, March 20, 2025
HomeThrissur Newsജോലി വാഗ്‌ദാനംചെയ്‌ത്‌ തട്ടിപ്പ്‌ തൃശൂർ സ്വദേശി അറസ്‌റ്റിൽ
spot_img

ജോലി വാഗ്‌ദാനംചെയ്‌ത്‌ തട്ടിപ്പ്‌ തൃശൂർ സ്വദേശി അറസ്‌റ്റിൽ

കണ്ണൂർ: മക്കൾക്ക് വിദേശജോലിയും വിവാഹത്തിന് സ്വർണവും പണവും വാഗ്‌ദാനംചെയ്‌ത്‌ നിർധന രക്ഷിതാക്കളെ വലയിലാക്കി പണംതട്ടുന്നയാൾ അറസ്‌റ്റിൽ.  തൃശൂർ എടക്കര വില്ലേജ് ഓഫീസിനുസമീപം കെ കുഞ്ഞിമോനെ(53)യാണ്  മൈസൂരുവിൽവച്ച്‌ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റുചെയ്തത്.  കാസർകോട് സ്വദേശി അൻസാറിന്റെ പരാതിയിലാണ് അറസ്‌റ്റ്‌. പ്രതിയെ റിമാൻഡുചെയ്തു.

 അൻസാറിന്റെ മകന് താമരശേരിയിലെ  ചാരിറ്റി സ്ഥാപനം മുഖേന വിദേശത്ത് ജോലിയും മകളുടെ വിവാഹത്തിന് സ്വർണമുൾപ്പെടെ നൽകാമെന്നും  വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌.  മെഡിക്കൽ പരിശോധനയ്ക്കും മറ്റുമായി ആദ്യം  60,000 രൂപ വാങ്ങിച്ചതിനുപിന്നാലെ  ആഭരണങ്ങളും തട്ടിയെടുത്തു. 

 സിസിടിവി   ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന രീതിയിലുള്ള തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.  എസ്ഐമാരായ എം  അജയൻ, ഷാജി, സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, ഷെലേഷ് എന്നിവരും  സംഘത്തിലുണ്ടായി.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments