Thursday, November 21, 2024
HomeBlogStartupമക്കളെ സൂപ്പർ മിടുക്കരാക്കാൻ ഇനി തൃശ്ശൂരിലെ എവർഷൈൻ ലേർണിംഗ് അക്കാദമി
spot_img

മക്കളെ സൂപ്പർ മിടുക്കരാക്കാൻ ഇനി തൃശ്ശൂരിലെ എവർഷൈൻ ലേർണിംഗ് അക്കാദമി

പഠിക്കാത്ത കുട്ടികളെ അടിക്കല്ലേ, അതിനും ഇവിടെ ചികിത്സയുണ്ട്

ജൂണിൽ സ്കൂൾ തുറക്കുമ്പോൾ മുതൽ കേട്ട് തുടങ്ങും ഈ പരാതി കുട്ടി പഠിക്കുന്നില്ല, എഴുതുന്നതു മുഴുവനും അക്ഷരത്തെറ്റാണ് . കണക്കു കൂട്ടാൻ അറിയില്ല ,ക്ലാസ്സിൽ ഉഴപ്പാണ് എന്നിങ്ങനെ ഒരു കൂട്ടം പരാതി ഉണ്ടാവും . മാതാപിതാക്കളുടെയും അധ്യാപകരുടെയും പരാതിക്കും വഴക്കിനും നടുവിൽ നിസ്സഹായരായ കുട്ടികളും . ഇവരെ കുറ്റപ്പെടുത്തുന്നതിനും വഴക്കുപറയുന്നതിനും മുൻപ് ലേർണിംഗ്‌ ഡിസ്എബിലിറ്റി എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാവാം ഇവരിൽ ചിലർ എന്ന് തിരിച്ചറിയേണ്ടതാണ് . കൃത്യമായ നിദ്ദേശങ്ങൾ നൽകിയാൽ ഇവരെ നമുക്ക് സൂപ്പർ മിടുക്കരാക്കാം . ഒപ്പം കൈപിടിച്ചുനടക്കാൻ എവർഷൈൻ ലേർണിംഗ് അക്കാദമിയും അതിന്റെ അമരക്കാരി ജിൻസി സേവ്യാർ സധാ സന്നദ്ധരാണ് .
ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസ്സുകളിൽ എവർഷൈൻ ലേർണിംഗ് അക്കാദമി സജീവമാണ്.

ക്ലാസ് എന്ന് കേൾക്കുമ്പൾ നെറ്റി ചുളിക്കാൻ വരട്ടെ…… പതിവ് രീതിയിലുള്ള ഹോംവർക്കുകളോ മുഷിപ്പൻ ആക്ടിവിറ്റിസോ ഇവിടെ ഇല്ല അത്കൊണ്ട്തന്നെയാണ് വിദേശരാജ്യങ്ങളിൽ നിന്നുപോലും ജിൻസിയെ തേടി അന്വേഷണങ്ങൾ വരുന്നത് .
യു സ് എ , കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ മലയാളികൾക്കിടയിലും, കേരളത്തിലെ പല ജില്ലകളിൽ നിന്നുമുള്ള എല്ലാ സിലബസ്സിലുമുള്ള കുട്ടികൾക്കും എവർഷൈൻ ലേർണിംഗ് അക്കാദമി ഓൺലൈൻ ക്ലാസ്സുകൾ നൽകി വരുന്നു.

ആൾക്കൂട്ടത്തിനിടയിലോ സിനിമ തീയേറ്ററിലോ അടങ്ങി ഇരിക്കാത്ത കുട്ടികൾ ഉണ്ടാവാം എന്തൊരു സ്വൈര്യക്കേടാണ്
എന്ന് ചിന്തിക്കുന്നതിന് മുൻപ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ ഉണ്ടോ എന്ന് തിരിച്ചറിയുക . ഒന്ന് കൂട്ടിച്ചേർത്തുപിടിച്ചാൽ ഇവരെയും നമുക്ക് ഒപ്പം നടത്താൻ സാധിക്കും

.ശരാശരിയോ അതിലും കവിഞ്ഞതോ ആയ ബുദ്ധിയുണ്ടായിട്ടും അതനുസരിച്ച് മാർക്ക് ലഭിക്കാതെ വരിക.

.വായിക്കാനുള്ള ബുദ്ധിമുട്ട്, വായിക്കുമ്പോൾ തെറ്റിപോവുക.

.തപ്പിത്തടഞ്ഞ് സാവധാനം വായിക്കുക, അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വാക്കുകളായി വായിക്കാൻ ബുദ്ധിമുട്ട്.

.ഊഹിച്ചുള്ള വായന, വായിക്കുമ്പോൾ വാക്കുകളും വരികളും വിട്ടുകളയുക വായിച്ചത് മനസ്സിലാക്കാൻ പറ്റാതെ വരിക.

.കഥകളും സംഭവങ്ങളും വിവരിച്ചു പറയാൻ വിഷമം.

.വാക്കുകളുടെ സ്പെല്ലിങ്ങ് പഠിക്കാനും ഓർത്തിരിക്കാനും വിഷമം.

.എഴുതുമ്പോൾ അക്ഷരത്തെറ്റ്, അക്ഷരങ്ങളും വാക്കുകളും വിട്ടുപോകൽ അക്ഷരങ്ങളുടെ ആകൃതി മറന്നു
പോകുക, ആശയങ്ങൾ എഴുതി ഫലിപ്പിക്കാൻ കഴിയാത്ത അവസ്ഥ.

.അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും തിരിച്ചെഴുതുക. (ഉദാ d യ്ക്ക് പകരം b. 12ന് പകരം 21, 7ന് പകരം T)

.കണക്കിലെ അടിസ്ഥാന ക്രിയകളായ കൂട്ടൽ കുറയ്ക്കൽ, ഗുണനം, ഹരണം എന്നിവ ചെയ്യാൻ ബുദ്ധിമുട്ട്.

.വൃത്തിയില്ലാതെയും, അപൂർണ്ണമായും എഴുതുക, കൂടുതൽ തവണ മായിച്ചു കളയുക.

.അറ്റെൻഷൻ -ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD)നൽകുന്ന ചില സൂചനകൾ

.കുട്ടിയ്ക്ക് ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ ബുദ്ധിമുട്ട്

.പഠിക്കാനിരിക്കുമ്പോഴും ക്ലാസ്സിലിരിക്കുമ്പോഴും മറ്റും ചെറിയ ശബദം കേട്ടാൽ പോലും ശ്രദ്ധ മാറിപ്പോകുക

.സ്വന്തം ഊഴം കാത്തിരിക്കാനുള്ള അക്ഷമ

.ചോദ്യം ചോദിച്ച് തീരും മുൻപേ ഉത്തരം വിളിച്ചു പറയുക

.അമിത സംസാരം

നിങ്ങളുടെ കുട്ടിയെ മിടുക്കനോ മിടുക്കിയോ ആക്കാം എവർ ഷൈൻ ലേർണിംഗ് അക്കാദമിയിലൂടെ
പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിൻ്റെ കാരണങ്ങൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.

ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ മൂലമുള്ള പ്രശ്‌നങ്ങൾ തരണം ചെയ്യാൻ വിദഗ്‌ധ പരിശീലനം നല്‌കുന്നു

ഇവിടെ ഓരോ കുട്ടിയ്ക്കും ഒറ്റയ്ക്ക് പരിശീലനം നൽകുന്നു
തൃശൂരിൽ അരിമ്പൂർ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തീർത്ഥകേന്ദ്രത്തിന് അടുത്ത് ആണ് എവർ ഷൈൻ ലേർണിംഗ് അക്കാദമി .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കു :91-80896 42085
evershineacademytcr@gmail.com

_newsdesk thrissurtimes.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments