ഇരിങ്ങാലക്കുട: നഗരത്തിലെ ടെക്സ്സ്‌റ്റൈൽസ് ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം ജനറേറ്ററും തുണിത്തരങ്ങളും കത്തിനശിച്ചു കൂടൽ മാണിക്യ ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സസ് ആൻഡ് സാരീസ് ടെക്സ‌്‌റ്റൈൽസ് ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തം സ്‌ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ പുക ഉയരുന്നത് കണ്ടാണ് സമീപവാസി ഉടമയെ അറിയിച്ചത്
ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീയണച്ചു. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കിടക്ക വിരികളും മറ്റു തുണിത്തരങ്ങൾ, ജനറേറ്റർ ഉൾപ്പെടെ പൂർണമായും നശിച്ചു തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല എസ്എച്ച്‌ഒ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്‌ഥലത്ത് എത്തിയിരുന്നു