Thursday, September 19, 2024
HomeThrissur Newsആദിത്യൻ കാത്തിരിക്കുന്നു, അർജുന് സമ്മാനിക്കാൻ മിനിയേച്ചർ ട്രക്കുമായി
spot_img

ആദിത്യൻ കാത്തിരിക്കുന്നു, അർജുന് സമ്മാനിക്കാൻ മിനിയേച്ചർ ട്രക്കുമായി

കൊടകര: കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുൻ ജീവിതത്തി ലേക്ക് മടങ്ങിവന്നാൽ കൊടുക്കാൻ അപൂർവമായൊരു സമ്മാനം ഉണ്ടാക്കി കാത്തിരിക്കുകയാണ് കൊടക രയിലുള്ളൊരു കൊച്ചുകലാകാരൻ, അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റെ മിനിയേച്ചർ രൂപമാണ് കൊടകര മന ക്കുളങ്ങരയിലെ 18കാരനായ ആദിത്യൻ നിർമിച്ചിരിക്കുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞ ചിത്രങ്ങളും വിഡി യോകളും കണ്ടപ്പോഴാണ് മടങ്ങിയെത്തിയാൽ സമ്മാനിക്കാൻ അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റെ ചെറുരൂപം നിർമിക്കാൻ ആദിത്യൻ തീരുമാനിച്ചത്. ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നടന്ന നാളുകളിൽ കൊടകര യിലെ വീട്ടിലിരുന്ന് അർജുൻറെ ട്രക്കിനെ പുനരാവിഷ്കരിക്കുന്ന തിരക്കിലായിരുന്നു ഈ കൊച്ചുകലാകാരൻ
ട്രക്കിനെ ചിത്രങ്ങൾ നോക്കിയാണ് ആദിത്യൻ രൂപം കൊടുത്തത് മൾട്ടിവുഡ്, പോളികാർബൺ ഷീറ്റ്, പി. വി.സി ഷീറ്റ്, പശ, കട്ടിങ് ബ്ലഡ്, പ്രേ പെയിന്റ് എന്നിവ ഉപയോഗിച്ച് ഒരുമാസം സമയമെടുത്താണ് മിനി യച്ചർ പതിപ്പ് ആദിത്യൻ സൃഷ്ടിച്ചത് ഭാരത് ബെൻസിൻ്റെ ട്രക്കിനെ അതേപടി പുനർനിർമിച്ചിരിക്കുകയണ്

ആദിത്യൻ എട്ടാം ക്ലാസിലെത്തിയപ്പോഴാണ് വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ നിർമിക്കാൻ തുടങ്ങു ന്നത്. ടൂറിസ്റ്റ് ബസ്, കെ.എസ്.ആർ.ടി.സി ബസ്, സ്വകാര്യ ബസുകൾ, ലോറി, ജീപ്പ് എന്നീ വാഹനങ്ങളുടെ നിരവധി മിനിയേച്ചർ പതിപ്പുകൾ ആദിത്യന്റെ കരവിരുതിൽ രൂപം കൊണ്ടു ഡി.ജി.പിയായിരുന്ന ലോക്സ ഥ് ബെഹ്റ സർവിസിൽനിന്ന് വിരമിച്ചപ്പോൾ അദ്ദേഹത്തിന് സമ്മാനിക്കാൻ ആദിത്യൻ നിർമിച്ച പൊലീസ് ജീപ്പിന്റെ മിനിയേച്ചർ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സ്കൂൾ അധികൃതർ മുഖേനയാണ് ഈ സമ്മാനം ബെഹ്റക്ക് അയച്ചുകൊടുത്തത്. സംസ്ഥാന കരകൗശല കോർപറേഷൻ ചെയർമാൻ ഏതാനും വർഷം മുമ്പ് വീട്ടിലെത്തി അൽനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തിരുന്നു. സ്‌കൂൾ ബസിന്റെ മിനിയേച്ച ർ പതിപ്പുണ്ടാക്കി മാതൃവിദ്യാലയത്തിന് സമ്മാനിച്ചു. ഇതിൻ്റെ ചിത്രവും വിഡിയോയും സ്കൂൾ അധികൃത 3 സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വാഹനനിർമാതാക്കളായ ടാറ്റ കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ ട്ടു ടാറ്റയുടെ ജനറൽ മാനേജർ ആദിത്യനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും പുതിയ ആര ബുലൻസ് വാഹനത്തിൻ്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് ആംബുലൻസിൻ്റെ രണ്ട് മിനിയേച്ചർ രൂപങ്ങൾ നി ർമിച്ചു നൽകാനാവശ്യപ്പെടുകയും ചെയ്തു‌ മനക്കുളങ്ങര പോത്തിക്കര സബീഷ് സബിത ദമ്പതികളുടെ മ കന്നാണ് ആദിത്യൻ മാനാപിതാക്കളും മനക്കുളങ്ങര സ്കൂളിലെ പ്രധാനാധ്യാപിക പി.എസ് നീമ, കെ.സ നൽ, കൊടകര ഗവ. ബോയ്‌സ് ഹൈസ്‌കുളിലെ അധ്യാപിക പി.പി സന്ധ്യ എന്നിവര്യമാണ് തനിക്ക് പ്രോ ത്സാഹനം നൽകുന്നതെന്ന് ആദിത്യൻ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments