മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. 2004 ൽ പൃഥ്വിരാജ് നായകനായ തന്റെ സിനിമ ഇല്ലാതാക്കിയത് ഇത്തരം ഒരു പവർ ലോബി ആണെന്നും പ്രിയനന്ദനൻ പറഞ്ഞു. പവർ ഗ്രൂപ്പ് കാരണം രക്തസാക്ഷിയാകേണ്ടി വന്നയാളാണ് ഞാൻ.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സിനിമ മേഖലയിൽ നടക്കുന്ന ഞെട്ടിക്കുന്ന രഹസ്യവിവരങ്ങൾ പൊതുജനം അറിഞ്ഞത്. എന്നാൽ റിപ്പോർട്ട് വന്നതിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാക്ക് പവർ ഗ്രൂപ്പ്(power group) എന്നതായിരുന്നു.