Thursday, April 17, 2025
HomeThrissur News'സഞ്ചരിക്കുന്ന ചിത്രശാല' ഇനി കുട്ടികളുടെ സ്ഥിരം പ്രദർശനവേദി
spot_img

‘സഞ്ചരിക്കുന്ന ചിത്രശാല’ ഇനി കുട്ടികളുടെ സ്ഥിരം പ്രദർശനവേദി

തൃശൂർ: ‘സഞ്ചരിക്കുന്ന ചിത്രശാല എന്ന പേരിൽ സംസ്ഥാനമൊട്ടാകെ ചിത്രപ്രദർശനം നടത്തിയിരുന്ന ബസ് വീണ്ടും സജീവമാക്കാൻ കേരള ലളിതകല അക്കാദമി ഇനി മുതൽ ബസിനെ കുട്ടികളുടെ സ്ഥിരം ചി ത്രപ്രദർശന വേദിയാക്കി മാറ്റാനാണ് പദ്ധതി. ആർട്ട് ഗാലറികളില്ലാത്ത പ്രദേശങ്ങളിൽ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കാനും ചിത്രകല കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ട് 2016ലാണ് 35 ലക്ഷത്തിലധികം രൂ പ ചെലവിട്ട് സഞ്ചരിക്കുന്ന ചിത്രശാല’ എന്ന പേരിൽ ബസ് പുറത്തിറക്കിയത്. എന്നാൽ, ഏതാനും വർഷ ങ്ങൾക്കുശേഷം പ്രവർത്തനം നിലച്ചു.

നികുതി കുടിശ്ശിക വന്നതാണ് പ്രധാന കാരണം. ബസിൻ്റെ വലുപ്പക്കൂടുതൽ മൂലം സുഗമമായി സഞ്ചരി ക്കാൻ സാധിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചതായി അക്കാദമി അധികൃതർ പറയുന്നു. തുടർന്നാണ് സ്ഥി രം വേദിയാക്കാൻ നീക്കം നടത്തുന്നത് നികുതി കുടിശ്ശിക അടക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പുമാ യി ലളിതകല അക്കാദമി ചർച്ച നടത്തുന്നുണ്ട്. നിലവിൽ എറണാകുളം ദർബാർ ഹാൾ മൈതാനിയിലാണ് ബസ്. ലളിതകല അക്കാദമിയുടെ പദ്ധതിയായ ‘ദിശ’യിലെ കുട്ടികൾ വരക്കുന്ന ചിത്രങ്ങളാണ് ബസിൽ പ്ര ദർശിപ്പിക്കുക.
മുപ്പതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. ഓരോ ആഴ്‌ചയിലും ചിത്രങ്ങൾ മാറ്റി പു തിയത് വെക്കും ദർബാർ ഹാൾ മൈതാനത്തും സമീപത്തെ ഏതാനും പ്രദേശങ്ങളിലുമാകും ബസ് ചിത്ര പ്രദർശനവേദിയായി സജ്ജമാക്കുക. കുട്ടികളുമായുള്ള പർച്ചകൾ, സൗഹൃദ സംഭാഷണങ്ങൾ തുടങ്ങിയ വയും സംഘടിപ്പിക്കും സ്ഥിരം ചിത്രപ്രദർശന വേദിയാക്കി മാറ്റുന്ന പദ്ധതി വൈകാതെ നടപ്പാക്കുമെന്ന് ളിതകല അക്കാദമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണ‌ൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments