എഎംഎംഎയിലെ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇടവേള ബാബു മോശമായി പെരുമാറിയെന്നും മിനു ആരോപിച്ചു. എഎംഎംഎയിലെ കമ്മിറ്റി അംഗങ്ങളെ ഗൌനിക്കാതെ അംഗത്വം നൽകില്ലെന്ന് മുകേഷും പറഞ്ഞു. മുകേഷ് പലതവണ അപ്രോച്ച് ചെയ്തു. ഒരു തവണ റൂമിലേക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു. താൻ ഒഴിഞ്ഞുമാറിയെന്നും മിനു മുനീർ പറഞ്ഞു. തനിക്ക് ഒരിക്കലും എഎംഎംഎയിൽ അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായി. ഇതോടെ മലയാള സിനിമ വിട്ട് പോകുകയായിരുന്നു.
പല സന്ദർഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനിൽ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റിൽ വച്ച് മോശമായ രീതിയിൽ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോൾ അമ്മയിൽ ചേരാൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മയിൽ ചേരാൻ ശ്രമിച്ചപ്പോൾ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താൻ അറിയാതെ നുഴഞ്ഞ് അമ്മയിൽ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താൻ അറിയാതെ ഒന്നും മലയാള സിനിമയിൽ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക്കാര്യം അറിയിച്ചത്