Thursday, November 21, 2024
HomeBREAKING NEWSജയസൂര്യയിൽ നിന്നും ദുരനുഭവം; തുറന്നുപറഞ്ഞ് മിനു മുനീർ
spot_img

ജയസൂര്യയിൽ നിന്നും ദുരനുഭവം; തുറന്നുപറഞ്ഞ് മിനു മുനീർ

മുകേഷ് അടക്കമുള്ള കൂടുതൽ പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺഡ്രോളർ നോബിൾ, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013ലാണ് ദുരനുഭവം ഉണ്ടായത് ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം.

മുകേഷ് അടക്കമുള്ളവ‍ർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ആദ്യ സിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്. ശാരീരിക മാനസ്സിക പ്രശ്നങ്ങൾ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയിൽ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും അവർ പറഞ്ഞു.

ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ജയസൂര്യയിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായി. ആദ്യ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയെ’ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments