Monday, October 7, 2024
HomeAnnouncementsഅഷ്ടമി രോഹിണിക്ക് ഒരുങ്ങി ഗുരുവായൂർ
spot_img

അഷ്ടമി രോഹിണിക്ക് ഒരുങ്ങി ഗുരുവായൂർ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്‌ടമി രോഹിണിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. തിങ്കളാഴ്‌ചയാണ് കണ്ണന്റെ പിറന്നാളായ അഷ്‌ടമിരോഹിണി. ദർശനത്തിന് എത്തുന്ന ഭക്‌തർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ വി.ജി.രവിന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മ‌ിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ അറിയിച്ചു.


അഷ്ടമിരോഹിണി ദർശനം

വരിനിന്നു ദർശനം നടത്തുന്നവർക്കാകും മുൻഗണന. വരി നിൽക്കുന്നവരെ കൊടിമരത്തിനു സമീപത്തു കൂടി നേരിട്ട് അകത്തു പ്രവേശിപ്പിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. മുതിർന്ന പൗരന്മാർക്ക് പുലർച്ചെ 4.30 മുതൽ 5.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പ്രത്യേക ദർശനം നാട്ടുകാർക്ക് നിലവിലുള്ള രീതി തുടരും. ചോറൂണു കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യമുണ്ടാകും തിരക്കു പരിഗണിച്ചു നാളെ മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ, വിഐപി ദർശനം ഇല്ല വരി നിൽക്കാൻ പുറത്ത് പ്രത്യേക പന്തലുകൾ നിർമിച്ചിട്ടുണ്ട്. കിഴക്കേ നടപ്പുരയും പൂന്താനം ഹാളും കൂടുതലായി ഉപയോഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments