ജൂലൈ 14 നു രാത്രി കോടന്നൂർ ബാറിൽ യുവാവിനെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ. വെങ്ങിണിശേരി തയ്യിൽ ശ്രീരാഗ് (28), ശിവപുരം ചുള്ളിപ്പ റമ്പിൽ പ്രദീപ് (30), വയലിപ്പറ മ്പിൽ സുമേഷ് (43) എന്നിവരെയാണു ഇരിങ്ങാലക്കുട ഡിവൈ എസ്പി കെ.ജി.സുരേഷ്, ചേർപ്പ് എസ്എച്ച്ഒ കെ.ഒ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഓടിയൊളിച്ച ശ്രീരാഗിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു കസ്റ്റഡിയിലെടുത്തത്.
മദ്യത്തിനും ലഹരിമരുന്നിനും അടിമയായ ശ്രീരാഗ് ചേർപ്പ് മേഖലയിലെ സ്‌ഥിരം പ്രശ്‌ക്കാരനാണെന്നു പൊലീസ് പറയുന്നു. ഓരോ സംഭവത്തിനു ശേഷവും ഊട്ടി, ബെംഗളൂരു, എറണാകുളം തുടങ്ങിയ സ്‌ഥലങ്ങളിലേക്കു മുങ്ങുകയാണു പതിവ്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പിടികൂടുക ശ്രമകരമാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ചേർപ്പ് സ്റ്റേഷനിൽ നാലും നെടുപുഴ സ്റ്റേഷനിൽ രണ്ടും അന്തിക്കാട് സ്റ്റേഷനിൽ ഒരു കേസിലും എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മയക്കുമരുന്നു കേസിലും പ്രതിയാണു ശ്രീരാഗ്. കൊലപാതകശ്രമ കേസുമുണ്ട്. കൂട്ടാളിയായ പ്രദീപ് ചേർപ്പ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതിയാണ്.
ചേർപ്പ് എസ്ഐ എസ്.ശ്രീ ലാൽ, എം.എസ്.ഷാജു, കെ.എ സ്.ഗിരീഷ്, എഎസ്ഐമാരായ ജ്യോതിഷ്, മാധവൻ, സീനിയർസിപിഒമാരായ ഇ.എസ്.ജീവൻ, എം.യു.ഫൈസൽ, കെ.എ.ഹസീ ബ് സോഹൻലാൽ, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.