ചാവക്കാട് തിരുവത്ര പുതിയറയിൽ ഉച്ചയ്ക്ക് ശേഷം 3.15 ഓടെ ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും വലിയ ശബ്ദവും ഉണ്ടായത് സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇത് ഭൂമികുലുക്കം ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. പ്രസ്തുത പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നാളെ (ഓഗസ്റ്റ് 10) ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചിട്ടുണ്ട്.
വയനാട്ടിലും കോഴിക്കോട്ടും പാലക്കാടിനും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാര്‍. ചെട്ടിപ്പടി, കീഴ്ച്ചിറ പച്ചേരിപ്പാടം ഭാഗങ്ങളിലാണ് പ്രകമ്പനമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് ഉഗ്രശബ്ദത്തോടെ പ്രകമ്പനമുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.