നാലാം ഓണ നാളിൽ ഇത്തവണ തൃശ്ശൂരിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഇല്ല. വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയ തീരുമാനത്തോട് അനുബന്ധിച്ചാണ് തൃശൂർ കോർപ്പറേഷൻ പുലിക്കളിയും കുമ്മാട്ടിക്കളിയും റദ്ദാക്കിയത്.
തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ നാലാം ഓണ നാളായ സെപ്‌തംബർ18ന് ആയിരുന്നു ഇത്തവണ പുലിക്കളി നടത്താൻ തീരുമാനിച്ചിരുന്നത്. ഇത്തവണ 11 ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇവർക്കുള്ള സമാനത്തുകകൾ വർദ്ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു.
ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കുകയും ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവയ്ക്കുകയും ചെയ്ത് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവിറക്കിയിരുന്നു.