Tuesday, September 17, 2024
HomeKeralaസ്കൂൾ കലോത്സവം: മത്സരം ജില്ലാതലത്തിലാക്കാൻ ഖാദര്‍ കമ്മിറ്റി
spot_img

സ്കൂൾ കലോത്സവം: മത്സരം ജില്ലാതലത്തിലാക്കാൻ ഖാദര്‍ കമ്മിറ്റി

തിരുവനന്തപുരം: കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ ശുപാർശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്‍ കലോത്സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലാതലത്തോടെ മത്സരങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിലവില്‍ കാണപ്പെടുന്ന അനാരോഗ്യകരമായ മത്സരങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്‍ക്കിന്റെ സ്വാധീനത്താലാണ്. ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രോത്സാഹനം നല്‍കണം. അത് ഇന്ന് നല്‍കുന്ന രീതിയിലാണോ വേണ്ടത് എന്ന ഗൗരവമായ പുനരാലോചന അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ കലോത്സവം എല്ലാവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ നടത്താന്‍ തീരുമാനിക്കുക. അത് ടൂറിസ്റ്റുകളുടെ യാത്ര ക്രമീകരിക്കാനും അതുവഴി വലിയതോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഇടയാക്കും. കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയാക്കി ഇതിനെ വളര്‍ത്തിയെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments