Sunday, September 15, 2024
HomeEntertainment'തങ്കലാൻ'ആദ്യം കാണിക്കുക ഒരാളെ മാത്രം; പ്രത്യേക പ്രിവ്യു ഷോ ഒരുക്കി നിർമ്മാതാക്കൾ
spot_img

‘തങ്കലാൻ’ആദ്യം കാണിക്കുക ഒരാളെ മാത്രം; പ്രത്യേക പ്രിവ്യു ഷോ ഒരുക്കി നിർമ്മാതാക്കൾ

തമിഴ് പ്രേക്ഷകർ ഒരുപോലെ ആവേശഭരിതരാണ് ‘തങ്കലാൻ’ സിനിമയുടെ റിലീസിൽ. പാ രഞ്ജിത്ത് സംവിധാനത്തിൽ വിക്രം നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ വിവിധയിടങ്ങളിലായി തുടരുകയാണ്. ഇതിനിടെ ഒരു സ്പെഷ്യൽ പ്രിവ്യ ഷോ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് സിനിമ ലോകം ചർച്ച ചെയ്യുന്നത്. ഒരാൾക്ക് മത്രമുള്ള പ്രിവ്യു ഷോയാണ് ഇത് എന്നതാണ് പ്രത്യേകത.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള സ്പെഷല്‍ പ്രിവ്യൂ ഷോയിൽ സിനിമയുടെ പിന്നണി പ്രവർത്തകരോ താരങ്ങളോ ആകില്ല കാണാനെത്തുക മറിച്ച് കെജിഎഫ് താരം യഷാണ്. യഷിന് വേണ്ടി മാത്രമാണ് പ്രിവ്യു ഒരുങ്ങുന്നത്. വെറും പ്രൊമോഷന് വേണ്ടി മാത്രമല്ല ഇത്. പ്രേക്ഷകര്‍ ആവേശത്തോടെ കണ്ട കോളാല്‍ ​ഗോള്‍ഡ് ഫീല്‍ഡ്സ് (കെജിഎഫ്) ആദ്യം മുന്നിലെത്തിച്ചത് യഷ് നായകനായ ചിത്രത്തിലൂടെയാണ്. ഇതേ കഥാപാശ്ചാത്തലം തന്നെയാണ് തങ്കലാനിന്റെയും.

എന്നാല്‍ കഥ പറയുന്ന കാലഘട്ടം മറ്റൊന്നാണ്. ഇന്നത്തെ കാലത്താണ് കെജിഎഫിന്റെ കഥയെങ്കിൽ ബ്രിട്ടീഷ് ഭരണകാലത്താണ് തങ്കലാന്റെ കഥ പറയുന്നത്. ഒരേ പശ്ചാത്തലത്തിലെത്തുന്ന മറ്റൊരു ചിത്രത്തിന്‍റെ അണിയറക്കാര്‍ ഒരുക്കുന്ന സ്പെഷല്‍ പ്രിവ്യൂ യഷിനുള്ള ആദരം കൂടിയാണെന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്ത് തമിഴ് പ്രഭ, അഴകിയ പെരിയവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments