വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങൾക്കും കലാ-കായിക, സാസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും സംസ്ഥാനതലത്തിൽ വയോസേവന അവാർഡ് 2024 നൽകുന്നു. വയോജന മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന എൻ ജി ഒ, മികച്ച ഗവ. വൃദ്ധസദനം, മികച്ച കായികതാരം, കല, സാഹിത്യ-സാംസ്‌ക്കാരിക മേഖലയിലെ മികച്ച പ്രവർത്തനം, ആജീവാനന്ത ബഹുമതി-വയോജന മേഖല എന്നിവയാണ് പുരസ്‌ക്കാരങ്ങൾ. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ (രണ്ട് സെറ്റ്) സഹിതം ആഗസ്റ്റ് 12 നകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശ്ശൂർ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0487 2321702.