Sunday, December 22, 2024
HomeThrissur Newsകുതിരാനിൽ നാലിടത്ത് രൂക്ഷമായ മണ്ണിടിച്ചിൽ; വാണിയമ്പാറയിൽ ഗതാഗതനിയന്ത്രണം
spot_img

കുതിരാനിൽ നാലിടത്ത് രൂക്ഷമായ മണ്ണിടിച്ചിൽ; വാണിയമ്പാറയിൽ ഗതാഗതനിയന്ത്രണം

കുതിരാൻ ദേശീയപാതയിൽ കുതിരാനിലുൾപ്പെടെ നാലിടത്തു രൂക്ഷമായ മണ്ണിടിച്ചിൽ.

വാണിയമ്പാറയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 3 ദിവസം മുൻപ് ആരംഭിച്ച മണ്ണിടിച്ചിലാണ് ഇന്നലെയും തുടർന്നത്. അൻപതോളം മരങ്ങൾ പാതയിലേക്കു കടപുഴകി വീണു. കുതിരാൻ തുരങ്കത്തിന് 200 മീറ്റർ അകലെ രണ്ടിടത്തും പട്ടിക്കാട് തമ്പുരാട്ടിപ്പടിയിലും വാണിയമ്പാറ ജില്ലാ അതിർത്തിയിലുമാണ് മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നത്.
വാണിയമ്പാറ റബർ എസ്‌റ്റേറ്റ് ഭൂമിയിൽ നിന്നു സർവീസ് റോഡിലേക്കു മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഈ ഭാഗത്തു സർവീസ് റോഡിൽ 200 മീറ്ററോളം ഗതാഗതം നിരോധിച്ചു.

പ്രധാനപാതയുടെ ആദ്യത്തെ ട്രാക്കും ബാരിക്കഡ് ഉപയോഗിച്ച് അടച്ചു. കഴിഞ്ഞ മാസം മുതൽ ഇവിടെ മണ്ണിടിച്ചിലുണ്ട്. ഇരുന്നൂറോളം മീറ്റർ ഭാഗത്താണ് മണ്ണിടിഞ്ഞുകിടക്കുന്നത്. കുതിരാൻ തുരങ്കത്തിൽ നിന്ന് 200 മീറ്റർ അകലെ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാറക്കെട്ടുകൾക്കു മുകളിൽ നിന്നു രണ്ടു സ്‌ഥലത്താണു മണ്ണിടിഞ്ഞുവീഴുന്നത്. ഈ ഭാഗത്തെ ചെറിയ മരങ്ങളും മുകളിൽ നിന്നു കടപുഴകി വീണു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments