പുത്തൻതോട് ചെറിയ പാലത്തിന് സമീപം മരങ്ങളും കൊമ്പുകളും വീണ് നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ച സാഹചര്യത്തിൽ സ്ഥലം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചു.
തടസ്സം സൃഷ്ടിക്കുന്ന മരക്കൊമ്പുകളും,മരങ്ങളും നീക്കം ചെയ്യുന്നതിന് ഫയർഫോഴ്‌സും ബന്ധപ്പെട്ട മറ്റു വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
പുത്തൻതോടിനു അല്പം മാറി മരം കടപ്പുഴകി നീരോഴുക്ക് തടസ്സപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ആയത് മുറിച്ചു നീക്കി തടസ്സങ്ങൾ മാറ്റുന്നതിന് നിർദ്ദേശം നൽകി.
മുകുന്ദപുരം താഹസിൽദാരും,കൗൺസിലറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ജില്ലയിൽ മഴമുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു.