Sunday, December 22, 2024
HomeCity Newsഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
spot_img

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ബുധനാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി.ഗുരുവായൂർ തുളസി ല ഡിവൈൻ ഫ്ളാറ്റിൽ താമസിക്കുന്ന രമാ പി മേനോൻ ആണ് ആനയെ നടത്തിയിരുത്തിയത്.ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിൽ അടച്ചു.ദേവസ്വം കൊമ്പൻ വിനായകനെയാണ് നടയിരുത്തിയത്.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ (ജീവധനം) ഇ.സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടത്ത് വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.വഴിപാടു നേർന്ന രമാ പി .മേനോൻ്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments