പുതുക്കാട്: റജിസ്റ്റർ വിവാഹം ചെയ്ത യുവതിയുടെ മരണത്തിൽ ഭർത്താവിന്റെ പേരിൽ ആത്മഹത്യ പ്രേരണകുറ്റവും സാധ്യമായ വകുപ്പുകളും ചേർക്കുമെന്നു പൊലീസ്.
പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടിൽ അശോകൻ്റെ മകൾ അനഘ (25) ഒന്നര മാസം മുൻപ് ആത്മഹത്യക്ക് ശ്രമിച്ചു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
തെളിവുകൾ ശേഖരിച്ച ശേഷ മാണ് കൂടുതൽ നടപടികളിലേക്ക് നീങ്ങുകയെന്ന് എസ്എച്ച്ഒ വി.സജീഷ്കുമാർ അറിയിച്ചു. അനഘയെ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും ഭർത്താവ് പുതുക്കാട് പുളിക്കൽ ആനന്ദിനും അമ്മ ബിന്ദുവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
അനഘ മരിച്ച സാഹചര്യത്തിൽ തെളിവുകൾ ശേഖരിച്ച് ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.