മലയാളികളുടെ സൂപ്പർതാരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് താരത്തിന് വേണ്ടി ക്ഷേത്രത്തിൽ ആയുരാരോഗ്യ പൂജയും 501 പേർക്ക് സദ്യയും വഴിപാടായി നടത്തിയിരിക്കുകയാണ് ഒരു നിർമാതാവ്. മലയാള ചലച്ചിത്രരംഗത്തെ നിർമാതാവായ പ്രജീവ് സത്യവ്രതനാണ് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇത്തരത്തിലൊരു വഴിപാട് നടത്തിയിരിക്കുന്നത്.
വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവി ക്ഷേത്രത്തിലാണ് വഴിപാടും സദ്യയും നടത്തിയത്. പ്രജീവ് സത്യവ്രതൻ പുതിയതായി നിർമ്മിച്ച ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിൽ ദുൽഖറിന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉണ്ട്. കൂടാതെ ദുൽഖർ സൽമാനെ കുറിച്ചുള്ള ഒരു ഗാനവും ഉണ്ട്.