പുരത്തറക്കുളത്തിനടുത്ത് ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള വിശാലമായ പട്ടിക്കൂട്ടിലാണ് ശ്യാംസുന്ദര്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്
കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളിയെ അഞ്ഞൂറ് രൂപ വാടകയില്‍ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ തൊഴിലാളി ശ്യാംസുന്ദര്‍ (37) ആണ് പട്ടിക്കൂട്ടില്‍ വാടകയ്ക്ക് കഴിഞ്ഞത്. പിറവം പെരുവ റോഡില്‍ പിറവം പൊലീസ് സ്‌റ്റേഷനും പുരത്തറക്കുളത്തിനുമടുത്തുള്ള വീട്ടിലാണ് സംഭവം.
ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള വിശാലമായ പട്ടിക്കൂട്ടിലാണ് ശ്യാംസുന്ദര്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. താമസിക്കാന്‍ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണു ശ്യാം സുന്ദര്‍ പറയുന്നത്. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുമുണ്ട്. വീട്ടുടമയുടെ വീടിനോട് ചേര്‍ന്നാണ് പട്ടിക്കൂട്.