Thursday, November 21, 2024
HomeKeralaസംസ്ഥാനത്ത് പനിബാധിച്ച് നാല് മരണം
spot_img

സംസ്ഥാനത്ത് പനിബാധിച്ച് നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് നാല് മരണം. 12678 പേർ കഴിഞ്ഞ ദിവസം ചികിത്സ തേടി. 145 പേർക്ക് ഡങ്കിപ്പനിയും 15 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ പനി ബാധിതർ ഉള്ളത് മലപ്പുറത്താണ്. ജില്ലയിൽ കഴിഞ്ഞ ദിവസം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments