Sunday, September 8, 2024
HomeCity Newsതേയിലച്ചാക്ക് ചുമന്ന ബാല്യത്തിൽ നിന്നും സാംസ്‌കാരിക നഗരത്തിന്റെ കളക്ടർ പദവിയിലേക്ക്
spot_img

തേയിലച്ചാക്ക് ചുമന്ന ബാല്യത്തിൽ നിന്നും സാംസ്‌കാരിക നഗരത്തിന്റെ കളക്ടർ പദവിയിലേക്ക്

അർജുൻ പാണ്ഡ്യൻ ഇനി തൃശൂർ കളക്ടർ

ഇടുക്കി ഹൈറേഞ്ചിലെ ലയത്തിൽ ജീവിതം ആരംഭിച്ചു, സിവിൽ സർവീസ് എത്തിപ്പിടിച്ച അർജുൻ പാണ്ഡ്യൻ ഇനി തൃശൂരിന്റെ സ്വന്തം കളക്ടർ.നിശ്ചയദാർഢ്യമുണ്ടെങ്കിൽ സിവിൽ സർവീസ് സ്വ‌പ്നം സാക്ഷാത്ക്കരിക്കാൻ സാമ്പത്തിക പരാധീനതകൾ തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് അർജുൻ്റെ ജീവിതം. ഏലം കർഷകൻ സി.പാണ്ഡ്യൻ്റെയും അങ്കണവാടി അധ്യാപിക ഉഷയുടെയും മകനാണ്. നൂറ്റാണ്ടുകൾക്കു മുൻപ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽനിന്നു തോട്ടം ജോലികൾക്കായി ഹൈറേഞ്ചിലേക്കു കുടിയേറിയവരാണ് പൂർവികർ.

തേയിലത്തോട്ടങ്ങൾ അതിരിട്ട കാവക്കുളത്തെ വീട്ടിൽനിന്ന് 10 കിലോമീറ്റർ അകലെ പീരുമേട്ടിലെ സ്‌കൂളിൽ എത്തിയായിരുന്നു അർജുന്റെ പ്രാഥമിക വിദ്യാഭ്യാസം.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അർജുൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു പണം കണ്ടെത്തി. അവധിദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നു. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി. മിക്ക സഹപാഠികളും എംടെക്കിനു ചേർന്നപ്പോൾ അർജുന് ആവശ്യം പെട്ടെന്നൊരു ജോലിയായിരുന്നു. വീട്ടുകാരെ സഹായിക്കണം. സാമ്പത്തികമായി കരകയറ്റണം.

പർവതാരോഹകൻ കൂടിയാണ് അർജ്ജുൻ പാണ്ഡ്യൻ. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്,ഹിമാലയസാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ട കൊടുമുടികൾ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐഎഎസ് പരിശീലനകാലത്ത് മികച്ച സ്പോർട്സ്മാൻ പുരസ്കാരം ലഭിച്ചു.


ടിസിഎസിൽ ജോലി കിട്ടിയെങ്കിലും അതിൽ മാത്രം ഒതുങ്ങി നില്ക്കാൻ അർജുനിലെ പോരാളി തയ്യാറല്ലായിരുന്നു .പാവപ്പെട്ടവർക്കു വേണ്ടി നേരിട്ട് എന്തെങ്കിലും ചെയ്യാനാകുന്ന കരിയർ തിരഞ്ഞെടുക്കാമായിരുന്നു എന്ന തോന്നൽ ആണ് അദ്ദേഹത്തെ സിവിൽ സർവീസ് എടുക്കാൻ പ്രേരിപ്പിച്ചത് .

   ജോലി രാജിവച്ചു പരിശീലനത്തിനു പോകാനുള്ള ധൈര്യമില്ല. ആദ്യത്തെ 3 മാസം അവധിയെടുത്തായിരുന്നു തിരുവനന്തപുരത്തെ പഠനം. കഠിനാധ്വാനം തുടരവേ, ജോലി ഉപേക്ഷിച്ചാലും വിജയം കൈവരുമെന്ന ആത്മവിശ്വാസമുണ്ടായി. എത്ര കഷ്‌ടപ്പെട്ടാലും മകന് ഇഷ്ട‌മുള്ളത്രയും പഠിക്കാൻ മാതാപിതാക്കൾ പിന്തുണ നൽകി. ആ പിൻബലമാണ് ജോലി ഉപേക്ഷിക്കാൻ ധൈര്യം നൽകിയത് .

2014ൽ ടിസിഎസിൽനിന്നു രാജിവച്ചു മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കലക്‌ടർ ആയി ചുമതലയേറ്റു. പാലക്കാട് മെഡിക്കൽ കോളജിൻ്റെ സ്പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു.ഇടുക്കി ജില്ലാ വികസന കമ്മീഷണറായും മാനന്തവാടി സബ് കലക്‌ടർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .

ഇടുക്കി ഏലപ്പാറ സ്വദേശിയായ അർജ്ജുൻ പാണ്ഡ്യൻ 2017 ബാച്ച് കേരള കേഡർ ഐ എ സ് ഉദ്യോഗസ്ഥനാണ്.

കണ്ണൂർ അസി.കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസി.സെക്രട്ടറി, ഒറ്റപ്പാലം സബ്കളക്ടർ ,അട്ടപ്പാടി നോഡൽ ഓഫീസർ,പാലക്കാട് മെഡിക്കൽ കോളേജ് സ്‌പെഷ്യൽ ഓഫീസർ,മാനന്തവാടി സബ്കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഡെവല്പ്മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി,പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ലോക കേരള സഭ ഡയറക്ടർ , സാമൂഹിക സന്നദ്ധ സേന ഡയറക്ടർ , ഹൗസിംഗ് കമ്മിഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി,ലേബർ കമ്മിഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഔദ്യോഗിക ചുമതലകളിലിരിക്കെ അടിസ്ഥാനവർഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. ഒറ്റപ്പാലം സബ്കളറായിരിക്കേ റീ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് 250ലധികം വീടുകൾ വെച്ചു നൽകിയ പ്രവർത്തനങ്ങൾ, ഒറ്റപ്പാലം നഗര വികസനവുമായി ബന്ധപ്പെട്ട്റോഡ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച്തും , ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനും മറ്റുവികസനപ്രവർത്തനങ്ങൾക്കും ഭൂമി ലഭ്യമാക്കിയ നടപടി. അട്ടപ്പാടി മേഖലയിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ഊരുകളിലടക്കം നിരന്തരം സന്ദർശനം നടത്തി അടിസ്ഥാനസൗകര്യങ്ങളായ മൊബൈൽ കണക്ടിവിറ്റി, വൈദ്യുതി കണക്ഷൻ, റോഡ്, കളിസ്ഥലം, തുടങ്ങിയവ ഉറപ്പാകുന്നതിനുള്ള പ്രവർത്തനങ്ങൾ, പാലക്കാട് ജില്ലാ കോവിഡ് മാനേജ്മെന്റ് നോഡൽ ഓഫീസർ എന്ന നിലയിൽ നടത്തിയ ഓക്സിജൻ വാർറൂം,കോവിഡ് കെയർ സെന്ററുകൾ എന്നിവയുടെ ഏകോപനം, ലോക്ക് ഡൌൺ സമയത്തു അഥിതി തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറിയായിരിക്കെ 60000ത്തി ലധികം പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ, നൂറ് സീറ്റുകൾ ഉറപ്പാക്കി ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ മിഷൻ അഫിലിയേഷൻ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും കൊക്കയാർ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും കോവിഡ് കാലത്തിനു ശേഷമുള്ള ശബരിമല തീർത്ഥാടനം മികച്ച രീതിയിൽ സംഘടിപ്പിച്ചതും ഔദ്യോഗിക ജീവിതത്തിലെ പ്രധാന ഇടപെടലുകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments