മെഡിക്കല്‍ ഓഫീസര്‍ താത്കാലിക നിയമനം
എരൂര്‍ കുടുംബാരോഗ്യത്തിന്റെ സുഗമമായ ഒ.പി പ്രവര്‍ത്തനത്തിനായി ഒരു മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പിഎസ്‌സി തത്തുല്യ യോഗ്യതയുളളവര്‍ (എംബിബിഎസ് ടിസിഎംസി രജിസ്‌ട്രേഷന്‍) പ്രായ പരിധി -62 വയസ്. ജൂലൈ 17 ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സമുച്ചയത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.
താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒരു റേഡിയോ ഗ്രാഫര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത:പ്ലസ് ടു സയന്‍സ്, കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി ആര്‍ ടി കോഴ്സ് പാസായിരിക്കണം, റേഡിയോഗ്രാഫി /സി.ടി.സ്‌കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായ പരിധി 18-36. ദിവസ വേതനം 700 രൂപ. ആറുമാസകാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം താല്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എറണാകുളം മെഡിക്കല്‍ കോളേജിലെ സി സി എം ഹാളില്‍ ജൂലൈ 17 ന് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ / സി ടി / എം ആര്‍ ഐ എന്നി ജോലികളില്‍ മുന്‍ പരിജയം ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കും.