മലപ്പുറം: മലപ്പുറം അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണു ചികിത്സയിലായിരുന്ന രണ്ടു പെൺകുട്ടികളും മരിച്ചു. 12 വയസ്സുള്ള അഭിനന്ദ, 15 വയസ്സുള്ള ആര്യ എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. കഴിഞ്ഞ ഞായറാഴ്ച അച്ഛന്‍റെ സഹോദരിക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വിദ്യാർഥിനികൾ അപകടത്തിൽ പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടൻ തന്നെ രണ്ടുപേരേയും കരയ്ക്ക് എത്തിച്ച് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയും രാവിലെയുമായാണ് രണ്ടുപേരും മരിച്ചത്.