Sunday, September 8, 2024
HomeAnnouncementsതൃശ്ശൂരിൽ ഇന്ന്
spot_img

തൃശ്ശൂരിൽ ഇന്ന്

അവകാശദിനാചരണം

ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ടിൽ നടപടി സ്വീകരിക്കുക, ജൂലൈ 3 സെന്റ് തോമസ് ദിനം പൊതു അവധിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അതിരൂപത പാസ്റ്ററൽ കൗൺസിലും കത്തോലിക്ക കോൺഗ്രസും ചേർന്ന് ഇന്ന് അവകാശദിനമായി ആചരിക്കും. സർക്കാരിനു സമർപ്പിക്കുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണവും നടത്തും. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ ഇടവക പള്ളികളിലും അവകാശ ദിനാചരണ യോഗങ്ങൾ നടത്തും. 10.30ന് അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ നിന്ന് അതിരൂപതാതല റാലി ആരംഭിക്കും. വികാരി ജനറൽ മോൺ.ജോസ് കോനിക്കര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കലക്ടറേറ്റിനു മുൻപിൽ നടക്കുന്ന ധർണ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ മോൺ.ജോസ് വല്ലൂരാൻ അധ്യക്ഷത വഹിക്കും.

തൃശൂർ പൂങ്കുന്നം വിവേകാനന്ദ വിജ്‌ഞാനഭവനം

ഭാരതീയ വിജ്‌ഞാനത്തിന്റെ പഠനത്തിനും പ്രചാരണത്തിനുമായി നടത്തുന്ന “ഋതം – ജ്ഞാനവേദി’ ഉദ്ഘാടനം കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി നരസിംഹാനന്ദ 4.30.

പീച്ചി കെഎഫ്ആർഐ

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം ക്യാപെയ്നിന്റെ ഭാഗമായി ജില്ലാതല ശിൽപശാല 10.00.

വടുക്കര സന്മാർഗദീപം ഗ്രാമീണ വായനശാല ഹാൾ

വായന പക്ഷാചരണം. കെ ദാമോദരൻ അനുസ്മരണം മോദരൻ അനുസ്‌മരണം 5.00.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments