സംസ്‌കൃതം അധ്യാപക ഒഴിവ്
പുല്ലൂട്ട് കെ.കെ.ടി.എം ഗവ. കോളജിൽ സംസ്‌കൃതം ജനറൽ വിഭാഗത്തിൽ താത്ക്കാലിക അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480 2802213.
അറിയിപ്പ്
ആറാംകല്ല് ട്രാൻസ്‌ഫോർമറിൽ നിന്ന് ചർച്ച് ഗേറ്റ് വില്ലയിലേക്ക് പുതിയതായി വലിച്ച എച്ച്.ടി എ.ബി.സി ലൈനിലും, 100 കെ.വി.എ ട്രാൻസ്‌ഫോർമറിലും ജൂൺ 28 മുതൽ വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് ഒല്ലൂർ ഇലക്‌ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
വാഹനം ആവശ്യമുണ്ട്
ജില്ലാതല ഐ സി ഡി എസ് സെൽ ഓഫീസിലേക്ക് ഏഴ് വർഷത്തിൽ താഴെ കാലപ്പഴക്കമുള്ള വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം 3000 രൂപ. പ്രോഗ്രാം ഓഫീസർ, തൃശൂർ ജില്ലാതല ഐ.സി. ഡി.എസ് സെൽ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പുകാവ് വിലാസത്തിൽ ജൂൺ 11 വൈകിട്ട് മൂന്നു വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0487 2321689.
മരം ലേലം
തൃശൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ രാമവർമ്മപുരം കോമ്പൗണ്ടിലുള്ള 21 മരങ്ങൾ മുറിച്ചുമാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചു. യൂക്കാലി, മന്ദാരം, കാറ്റാടി, ബദാം, ശീമക്കൊന്ന, മുള്ളംകൈനി, പ്ലാവ് (വിറക്), വട്ട, മഞ്ഞപ്പാവട്ട, പാല, ഏഴിലംപാല, ആൽമരം (ശിഖരങ്ങൾ) എന്നിവയാണ് ഉള്ളത്. നിരതദ്രവ്യം 1000 രൂപ. ജൂലൈ നാല് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷൻ സമർപ്പിക്കാം.
മസ്റ്ററിങ്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വാർദ്ധക്യകാല പെൻഷൻ വാങ്ങുന്ന മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളി/ മത്സ്യത്തൊഴിലാളി വിധവ പെൻഷൻകാർ ഓഗസ്റ്റ് 24 നുള്ളിൽ വാർഷിക മസ്റ്ററിങ് നടത്തണം. മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാൽ മതി. മസ്റ്ററിങ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും എറണാകുളം റീജണൽ എക്സിക്യൂട്ടീവ് അറിയിച്ചു.